ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കുമെന്ന പ്രഖ്യാപനം ദൗർഭാഗ്യകരം: കോൺഗ്രസിനെതിരെ മോദി
Updated: May 2, 2023, 17:03 IST

കർണാടകയിൽ ബജ്‌റംഗ് ദൾ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന് നേരത്തെ ശ്രീരാമനായിരുന്നു പ്രശ്‌നം. ഇപ്പോൾ ജയ് ശ്രീറാം വിളിക്കുന്നവരും പ്രശ്‌നക്കാരായി. ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കുമെന്ന തീരുമാനം ദൗർഭാഗ്യകരമാണ്. കർണാടകയിലെ സംസ്‌കാരത്തിനെതിരെ നിൽക്കാൻ ആരെയും അനുവദിക്കില്ലെന്നും കർണാടകയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു
ഇന്ന് പുറത്തിറക്കിയ കോൺഗ്രസ് പ്രകടന പത്രികയിലാണ് ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനമുള്ളത്. 50 ശതമാനം സംവരണ പരിധി 70 ശതമാനമാക്കി ഉയർത്തുമെന്നും മുസ്ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.