പഞ്ചാബിൽ സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; നാശനഷ്ടങ്ങളില്ല
May 8, 2023, 15:17 IST

പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് സമീപമുള്ള പൈതൃക തെരുവിൽ വീണ്ടും സ്‌ഫോടനം. തിങ്കളാഴ്ച രാവിലെ ആറരയോടെ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ ദൂരെ സ്‌ഫോടനം നടന്നത്. ആർക്കും പരുക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച അർധരാത്രിയും ഇവിടെ സ്‌ഫോടനം നടന്നിരുന്നു. സ്‌ഫോടനത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചില കെട്ടിടങ്ങളുടെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.