സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; ഒരാഴ്ചക്കിടെ മൂന്നാമത്തെ സ്‌ഫോടനം
Thu, 11 May 2023

അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ആഴ്ച മൂന്നാം തവണയാണ് സുവർണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനമുണ്ടാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. മെയ് ആറിനും എട്ടിനും സുവർണ ക്ഷേത്രത്തിന് സമീപത്ത് സ്‌ഫോടനം നടന്നിരുന്നു. ആദ്യ സ്‌ഫോടനത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു.