രാജ്യത്ത് എച്ച് 3 എൻ 2 പനി ബാധിച്ച് വീണ്ടുമൊരാൾ ബാധിച്ചു; ഇതിനോടകം 90 പേർക്ക് രോഗബാധ

fever

രാജ്യത്ത് എച്ച് 3 എൻ 2 പനി ബാധിച്ച് വീണ്ടുമൊരാൾ മരിച്ചു. ഹരിയാനയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 90 പേർക്ക് എച്ച് 3 എൻ 2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യ മരണം സംഭവിച്ചത് കർണാടകയിലായിരുന്നു.

കർണാടകയിൽ 82 വയസ്സുകാരനായിരുന്ന ഹിര ഗൗഡയാണ് ആദ്യം മരിച്ചത്. ഹിരയുടെ മരണം എച്ച് 3 എൻ 2 വൈറസ് ബാധിച്ചാണെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാനയിൽ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചത്. 

പനി, ചുമ, മേലുവേദന, മൂക്കൊലിപ്പ് എന്നിവയാണ് എച്ച് 3 എൻ 2ന്റെ ലക്ഷണങ്ങൾ. ചിലരിൽ ഛർദി, വയറിളക്കം എന്നിവയും കണ്ടുവരാറുണ്ട്.
 

Share this story