സിൽവർ ലൈനിന് പകരം മറ്റൊരു പദ്ധതി; കേന്ദ്ര റെയിൽവേ മന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
Fri, 3 Feb 2023

സിൽവർ ലൈനിന് പകരം കേരളത്തിനായി മറ്റൊരു പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾക്കിടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് മാധ്യമങ്ങളെ കാണും. നാല് മണിക്ക് ഡൽഹിയിലാണ് വാർത്താ സമ്മേളനം. സിൽവർ ലൈൻ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കേരളത്തിനായി വേറെ പദ്ധതി വരുമെന്നും മന്ത്രി സൂചന നൽകിയിരുന്നു
ആന്ധ്രാപ്രദേശിന് പിന്നാലെ കേരളത്തിനും വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാൽ സിൽവർ ലൈൻ സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും 2013ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.