മഹാരാഷ്ട്ര കോൺഗ്രസിന് വീണ്ടും തിരിച്ചടി; വർക്കിംഗ് പ്രസിഡന്റ് ബസവരാജ പാട്ടീൽ പാർട്ടി വിട്ടു

basavaraja

മഹാരാഷ്ട്ര കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുൻ മന്ത്രിയും കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ ബസവരാജ് പാട്ടീൽ മുരുംകാർ പാർട്ടി വിട്ടു. പാട്ടീൽ ഇന്ന് ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്

മറാത്ത് വാഡ മേഖലയിൽ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ് ബസവരാജ്. രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്. അതേസമയം പാട്ടീലിന്റെ രാജി വാർത്തകൾ സംസ്ഥാന പ്രസിഡന്റ് നാനാ പടോലെ നിഷേധിച്ചു. 

പാട്ടിലിൽ നിന്നും രാജിക്കത്ത് ലഭിച്ചിട്ടില്ല. അദ്ദേഹം പാർട്ടിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റാണ്. കുറെക്കാലമായി അദ്ദേഹം ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും പടോല പറഞ്ഞു. അടുത്തിടെ അശോക് ചവാൻ, മിലിന്ദ് ദിയോറ, ബാബാ സിദ്ധിഖി എന്നീ നേതാക്കളും കോൺഗ്രസ് വിട്ടിരുന്നു.
 

Share this story