അൻസാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കനത്ത സുരക്ഷയിൽ ഇന്ന് സംസ്‌കാരം

ansari

യുപിയിൽ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായിരുന്ന മുക്താർ അൻസാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അൻസാരിയെ വിഷം കൊടുത്ത് കൊന്നതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മുക്താർ അൻസാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്

ഉടൻ ചികിത്സ ആരംഭിച്ചെങ്കിലും മരണം സംഭവിച്ചു. മതിയായ ചികിത്സ നൽകിയില്ലെന്ന ആരോപണവും കുടുംബം ഉന്നയിച്ചിരുന്നു. അഞ്ച് ഡോക്ടർമാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയതെന്നും പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയതെന്നും റാണി ദുർഗാവതി മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു

അൻസാരിയുടെ ഇളയ മകൻ ഉമർ അൻസാരിയും മൃതദേഹ പരിശോധന നടക്കുമ്പോൾ ആശുപത്രിയിലുണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വൻ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. മുക്താർ അൻസാരിയുടെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
 

Share this story