ന്യൂനപക്ഷ വിരുദ്ധ പരാമർശം: വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കുന്നതിനെതിരായ ഹർജിയിൽ വാദം തുടങ്ങി

victoria

മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ നിയമന ശുപാർശ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജഡ്ജിയാകാനുള്ള യോഗ്യതയുണ്ടെന്ന് പരിശോധിക്കാനേ കോടതിക്ക് കഴിയൂ എന്നും പദവിക്ക് അനുയോജ്യയാണോ എന്ന് കോടതിക്ക് പറയാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രൈസ്തവ വിരുദ്ധ ലേഖനം എഴുതിയെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് വിക്ടോറിയ ഗൗരി. കൊളീജിയം ശുപാർശ ചെയ്തത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കാത്ത ഇത്തരം ആളുകളെ ശുപാർശ ചെയ്ത നടപടി പിൻവലിക്കണമെന്നായിരുന്നു ഹർജിയുടെ ഉള്ളടക്കം

മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരായ അന്ന മാത്യൂസ്, സുധാ രാംലിംഗം, ഡി നാഗശില എന്നിവരാണ് ഹർജിക്കാർ. യോഗ്യതയില്ലാത്ത വ്യക്തികളെ ന്യായാധിപ സ്ഥാനത്തേക്ക് പരിഗണിച്ചാൽ ക്വോ വാറന്റോ നൽകാമെന്ന സാധ്യതയും നിയമവിദഗ്ധർ മുന്നിൽ കാണുന്നുണ്ട്.
 

Share this story