ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി; ഒരു ഭീകരനെ വധിച്ചു

kashmir
ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. അഖ്നൂർ സെക്ടറിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരിൽ ഒരാളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചയോടെയാണ് നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹവുമായി ബാക്കിയുള്ള മൂന്ന് പേർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുകയാണ്.
 

Share this story