ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റ് അടക്കം മൂന്ന് പേർക്ക് പരുക്ക്

heli
ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്റർ ഇന്ന് രാവിലെയോടെയാണ് കിഷ്ത്വാറിൽ തകർന്നുവീണത്. പൈലറ്റ് അടക്കം മൂന്ന് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മൂന്ന് പേരും പരുക്കുകളോടെ രക്ഷപ്പെട്ടു. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. നദിക്ക് സമീപത്തായാണ് ഹെലികോപ്റ്റർ തകർന്നുവീണത്.
 

Share this story