അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; ഹൈക്കോടതിക്ക് വിമർശനം

അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; ഹൈക്കോടതിക്ക് വിമർശനം

റിപബ്ലിക് ടി വി മേധാവി അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ടിൻമേലാണ് ജാമ്യം. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്

നേരത്തെ അർണാബിന് ജാമ്യം നിഷേധിച്ചതിൽ ഹൈക്കോടതിക്കെതിരെയും സർക്കാരിനെതിരെയും സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. സർക്കാർ വ്യക്തികളെ വേട്ടയാടിയാൽ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതിയുണ്ടാകുമെന്നായിരുന്നു പരാമർശം

പണം നൽകാനുണ്ടെന്ന കാരണത്താൽ ആത്മഹത്യാ പ്രേരണക്കേസ് നിലനിൽക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Share this story