ഇടക്കാല ജാമ്യം ലഭിച്ച അരവിന്ദ് കെജ്രിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇന്ന് മുതൽ സജീവമാകും

kejriwal

മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും. രാവിലെ 11 മണിക്ക് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന കെജ്രിവാൾ ഉച്ചയ്ക്ക് ഒരു ആം ആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യും. 

വൈകിട്ട് സൗത്ത് ഡൽഹി മണ്ഡലത്തിലാണ് കെജ്രിവാളിന്റെ റോഡ് ഷോ. റോഡ് ഷോ വൻ വിജയമാക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കെജ്രിവാൾ ഇന്നലെ പുറത്തിറങ്ങിയത്. ജൂൺ 1 വരെയാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്

ഇ.ഡിയുടെയും കേന്ദ്രസർക്കാരിന്റെയും കടുത്ത എതിർപ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത ബോണ്ടും സാക്ഷികളെ ബന്ധപ്പെടരുതെന്ന കർശന ഉപാധികളോടെയാണ് ജാമ്യം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി പറഞ്ഞു

Share this story