ചോദിച്ചത് നാല് സീറ്റുകൾ, ബിജെപി നൽകുന്നത് രണ്ട് സീറ്റുകൾ; കടുത്ത അതൃപ്തിയിൽ കുമാരസ്വാമി

കർണാടകയിൽ ബിജെപിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താത്തതിൽ അതൃപ്തി പ്രകടമാക്കി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു

നരേന്ദ്രമോദി അടുത്തിടെ സംസ്ഥാനത്ത് നടത്തിയ റോഡ് ഷോകളിലേക്ക് ഡെജിഎസിനെ ക്ഷണിക്കാത്തതിലും കുമാരസ്വാമിക്ക് അതൃപ്തിയുണ്ട്. ആറോ ഏഴോ സീറ്റുകൾ ചോദിച്ചിട്ടില്ല. മൂന്നോ നാലോ സീറ്റുകളാണ് ആകെ ചോദിച്ചത്. അത് തരുമെന്നാണ് വിശ്വാസമെന്നും കുമാരസ്വാമി പറഞ്ഞു

അതേസമയം നാല് വരെ സീറ്റുകൾ ജെഡിഎസ് ചോദിക്കുന്നുണ്ടെങ്കിലും രണ്ട് സീറ്റ് നൽകാനാണ് ബിജെപിയുടെ തീരുമാനമെന്നാണ് അറിയുന്നത്. ഹാസനിലും മാണ്ഡ്യയിലും ത്രികോണ മത്സരമുണ്ടായാലും ജെഡിഎസ് അനായാസം വിജയിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. ഹാസൻ, മാണ്ഡ്യ, കോലാർ എന്നിവിടങ്ങളിൽ സ്ഥാനാർഥിയെ നിർത്തുമെന്നും കുമാരസ്വാമി പറഞ്ഞു
 

Share this story