ഭിക്ഷ യാചിക്കുന്നതല്ല, അവകാശമാണ് ചോദിക്കുന്നത്; കേന്ദ്രത്തിനെതിരെ കെജ്രിവാൾ

kerala delhi

കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര അവഗണനക്കെതിരെ കേരളം ഡൽഹി ജന്തർ മന്തറിൽ നടത്തിയ സമരവേദിയിൽ വെച്ചാണ് കെജ്രിവാളിന്റെ വിമർശനം. ഭിക്ഷ യാചിക്കാൻ വന്നതല്ലെന്നും അവകാശമാണ് ചോദിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. 

പഞ്ചാബ് സർക്കാരിന്റെ ഫണ്ടും കേന്ദ്രസർക്കാർ തടഞ്ഞുവെച്ചു. ധനവിനിയോഗം സംസ്ഥാനത്തിന്റെ അധികാരമാണ്. കേന്ദ്ര സർക്കാരിന്റേത് ധിക്കാരമാണെന്നും കെജ്രരിവാൾ വിമർശിച്ചു. കെജ്രിവാളിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സമരവേദിയിൽ എത്തി പിന്തുണ അറിയിച്ചിരുന്നു

എൻസിപി അധ്യക്ഷൻ ശരദ് പവാർ, കപിൽ സിബൽ, ഫാറൂഖ് അബ്ദുള്ള, തമിഴ്‌നാട് മന്ത്രി പഴനിവേൽ ത്യാഗരാജൻ, സമാജ് വാദി പാർട്ടി, ജെഎംഎം, ആർജെഡി പാർട്ടികളുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് മന്ത്രിമാരും എംപിമാരും എംഎൽഎമാരും പ്രതിഷേധത്തിൽ അണിനിരന്നു.
 

Share this story