കേസെടുത്ത് ന്യായ് യാത്ര തടയാമെന്ന് കരുതുന്നുവെങ്കിൽ അസം മുഖ്യമന്ത്രി വിഡ്ഡിയാണ്: വേണുഗോപാൽ

kc

കേസെടുത്ത് ഭാരത് ജോഡോ ന്യായ് യാത്രയെ തടയാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യാത്രയുടെ വിജയത്തിൽ അസം മുഖ്യമന്ത്രിക്ക് വിറളിയാണ്. അറസ്റ്റ് ചെയ്ത് യാത്രയെ തടയാമെന്ന് കരുതുന്ന ഹിമന്ദ ബിശ്വ ശർമ വിഡ്ഡിയാണ്. ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുക്കുമെന്ന ഹിമന്ദയുടെ പ്രസ്താവനക്കെതിരെയാണ് കെസി വേണുഗോപാലിന്റെ മറുപടി

ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പര്യടനം തുടരുകയാണ്. നിമിതി ഘട്ടിൽ നിന്നാണ് യാത്ര ഇന്ന് ആരംഭിക്കുന്നത്. രണ്ട് കിലോമീറ്റർ പദയാത്രയും നിശ്ചയിച്ചിട്ടുണ്ട്. ബാക്കി യാത്ര ബസിലും കാറിലുമായിരിക്കും.
 

Share this story