അസം സർക്കാരും ഹിമന്ത ബിശ്വ ശർമയുമാണ് രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാർ: രാഹുൽ ഗാന്ധി

rahul

അസം സർക്കാരും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുമാണ് രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയിൽ അസമിലെ ശിവസാഗർ ജില്ലയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ അസമിലാണ്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയാം. യാത്രയിൽ അസമിലെ പ്രശ്‌നങ്ങൾ ഞങ്ങൾ ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു

ഗോത്രവർഗക്കാർക്കും തേയില തൊഴിലാളികൾക്കും അസമിലെ മറ്റ് തദ്ദേശിയ സമൂഹങ്ങൾക്കുമെതിരെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ നിരവധി അനീതികളാണ് നടത്തുന്നത്. ഹിമന്ദ ബിശ്വ ശർമയുടെ മുഴുവൻ കുടുംബവും അഴിമതിയൽ പങ്കാളികളാണ്. അസമിലെ ജനങ്ങളെ പണം കൊടുത്ത് വാങ്ങാനാകുമെന്നാണ് അദ്ദേഹം കരുതുന്നത്. എന്നാൽ അവരെ വിലയ്‌ക്കെടുക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു.
 

Share this story