ഫാറൂഖ് അബ്ദുള്ളക്ക് നേരെയുണ്ടായ വധശ്രമം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

farooq

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്ക് നേരെയുണ്ടായ വധശ്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഫാറൂഖ് അബ്ദുള്ളയുടെ സുരക്ഷാ നടപടികളിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചതായി ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.

വധശ്രമത്തിൽ ഭീകരാക്രമണ സാധ്യത പോലീസ് തള്ളിക്കളഞ്ഞിരുന്നു. പ്രതി കമൽജിത്ത് സിംഗ് ജാംവാളിന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. ഇരുപത് വർഷമായി ഫാറൂഖ് അബ്ദുല്ലയെ വകവരുത്താൻ ആഗ്രഹിച്ചിരുന്നതായും പ്രതി പോലീസിനോട് പറഞ്ഞിരുന്നു.

ലൈസൻസുള്ള സ്വന്തം റിവോൾവർ ഉപയോഗിച്ചാണ് പ്രതി വെടിയുതിർത്തത്. ആക്രമണ സമയത്ത് കമൽജിത്ത് മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു. ജമ്മുവിൽ പ്രതിയുടെ വീടും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ച് പോലീസ് റെയ്ഡ് തുടരുകയാണ്.

Tags

Share this story