നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ഇലക്ക്ഷൻ

2027-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത വർഷം ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

​തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രത്യേക സംഘങ്ങൾ ഈ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിവരികയാണ്. ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ചകൾ നടത്തിയ ശേഷമായിരിക്കും ഔദ്യോഗിക തീയതികൾ പ്രഖ്യാപിക്കുക.

Tags

Share this story