ഉത്തർപ്രദേശിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു

tractor

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു. മാഗ് പൂർണിമ ദിനത്തിൽ ഗംഗാ സ്‌നാനത്തിനായി പോയവരാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്

രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. തീർഥാടകരുമായി വന്ന ട്രാക്ടർ ട്രോളി പട്യാലി-ദാരിയാവ് ഗഞ്ച് റോഡിൽ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു. ഏഴ് കുട്ടികളും എട്ട് സ്ത്രീകളുമടക്കമാണ് 20 പേർ മരിച്ചത്. 

പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
 

Share this story