ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി: പത്തുപേരെ രക്ഷപ്പെടുത്തി

ഹോർമൂസ്

ന്യൂഡൽഹി: ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരനെ കാണാതായി. സൈപ്രസ് പതാകയുമായി സഞ്ചരിച്ച 'ജിഎഫ്‌സ് ഗാലക്‌സി' (GFS Galaxy) എന്ന കപ്പലിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്.

​അപകടസമയത്ത് കപ്പലിൽ 11 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ പത്തുപേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായ ഇന്ത്യക്കാരനായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. കപ്പൽ അനുവദനീയമല്ലാത്ത പാതയിലേക്ക് പ്രവേശിച്ചതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വിശദീകരണം. സംഭവത്തെ തുടർന്ന് മേഖലയിൽ കപ്പൽ ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags

Share this story