ജയ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മലയാളി പാസ്റ്ററിന് മർദനം, യുവതിക്ക് നേരെയും ആക്രമണം

paster

മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ ജയ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. പ്രതാപ് നഗറിലെ എജി ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രാർഥനാ ശുശ്രൂഷക്കിടെയായിരുന്നു ആക്രമണം. മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിന് മർദനമേറ്റു. 

പ്രാർഥനക്കെത്തിയ ഗർഭിണിയായ യുവതിയെയടക്കം ആക്രമിച്ചു. ആക്രമണത്തിന് പിന്നിൽ ബജ്‌റംഗ് ദൾ പ്രവർത്തകരാണെന്ന് പാസ്റ്റർ ആരോപിച്ചു. മുഖത്തടിച്ചെന്നും വടി കൊണ്ട് മർദിച്ചുവെന്നുമാണ് ഇവർ പറയുന്നത്. പോലീസ് ഉടൻ എത്തിയതുകൊണ്ടാണ് ജീവൻ ലഭിച്ചതെന്നാണ് പാസ്റ്റർ ഉൾപ്പെടെയുള്ളവർ പറയുന്നത്.

ആക്രമിക്കാനെത്തിയവർ പള്ളിയിലുണ്ടായിരുന്നവരുടെ മൊബൈൽ ഫോണുകൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്. ഇതിന് ശേഷമാണ് തുടരെ തുടരെ മർദനമുണ്ടായതെന്ന് പാസ്റ്റർ പറയുന്നു. പാസ്റ്റർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Tags

Share this story