മരക്കഷണങ്ങളും വടികളും ഉപയോഗിച്ച് ആക്രമണം; ഡൽഹിയിൽ 40 കാരൻ മരിച്ചു
ന‍്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ സെപ്റ്റംബർ 6ന് (ഞായറാഴ്ച) പുലർച്ചെ 40കാരനെ തല്ലിക്കൊന്നു. മയൂർ വിഹാറിലെ ന‍്യൂ അശോക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് സംഭവസ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മരക്കഷണങ്ങളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.
എംഎൽഎ ഓഫിസിന് എതിർവശത്തുള്ള ദുർഗാ ക്ഷേത്രിത്തിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നതെന്നും മരണപ്പെട്ടയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ അക്രമികളായ രണ്ടുപേരെ ഓടിക്കാൻ ശ്രമിച്ചെന്നും എന്നാൽ അവർ തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് സുരക്ഷാ ജീവനക്കാരനായ നന്ദ്‌ലാൽ യാദവ് പറയുന്നത്. ഇതേത്തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരണപ്പെട്ടയാളെയും അക്രമികളെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പേരെയും തിരിച്ചറിയുന്നതിനായുള്ള നടപടികൾ തുടരുകയാണ്.
