തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം തു​ട​രു​ന്നു; ക​ല്യാ​ൺ ബാ​ന​ർ​ജി​ക്ക് നേ​രെ കൈ​യേ​റ്റം

Bangal

കൊൽക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം തു​ട​രു​ന്നു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ ര​ണ്ടാ​മ​നും എം​പി​യു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ക​ല്യാ​ൺ ബാ​ന​ർ​ജി എം​പി​ക്ക് നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യി.

സ്വ​ന്തം മ​ണ്ഡ​ല​മാ​യ ഹു​ഗ്ലി​യി​ലെ ച​ണ്ഡി​ത​ല​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ വ​ച്ചാ​ണ് ക​ല്യാ​ൺ ബാ​ന​ർ​ജി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ത​ങ്ങ​ളു​ടെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ ച​ണ്ഡി​ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു എം​പി​യും ടി​എം​സി പ്ര​വ​ർ​ത്ത​ക​രും. ഈ ​സ​മ​യ​ത്ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ടി​എം​സി​ക്ക് എ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തോ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ വ​ൻ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു​ണ്ടാ​യ വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ​യും സം​ഘ​ർ​ഷ​ത്തെ​യും നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ല്യാ​ൺ ബാ​ന​ർ​ജി​യു​ടെ ത​ല​യ്ക്ക് അ​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം ഇ​രു കൈ​ക​ളും ത​ല​യി​ൽ വ​ച്ച് നി​ല​ത്തു വീ​ഴു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം ന​ന​ഞ്ഞ തൂ​വാ​ല ത​ല​യി​ൽ അ​മ​ർ​ത്തി​പ്പി​ടി​ച്ച് നി​ല​ത്തി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹം റോ​ഡി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ന​ലെ സൗ​ത്ത് 24 പ​ർ​ഗാ​നാ​സി​ലെ സോ​നാ​ർ​പൂ​രി​ൽ വ​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നേ​രെ ക​ല്ലേ​റും ആ​ക്ര​മ​ണ​വു​മു​ണ്ടാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം. ‌‌‌

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ ബി​ജെ​പി ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് ക​ല്യാ​ൺ ബാ​ന​ർ​ജി ആ​രോ​പി​ച്ചു. സ്ഥ​ല​ത്ത് നി​ല​വി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ​യും കേ​ന്ദ്ര​സേ​ന​യെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Tags

Share this story