ലഹരിക്കടത്ത് സംഘം മുക്കിയ കപ്പൽ വീണ്ടെടുക്കാൻ ശ്രമം; തെളിവ് ലഭിച്ചാൽ പാക്കിസ്ഥാൻ പ്രതിക്കൂട്ടിലാകും

ncb

3000 കിലോ ലഹരിവസ്തുക്കളുമായി മയക്കുമരുന്ന് സംഘം മുക്കിയ കപ്പൽ വീണ്ടെടുക്കാൻ ഇന്ത്യൻ അന്വേഷണ ഏജൻസികൾ ശ്രമം തുടങ്ങി.  25,000 കോടിയുടെ രാസലഹരി വസ്തുക്കൾ എൻസിബിയും നേവിയും ചേർന്നുള്ള സംയുക്ത ഓപറേഷനിൽ പിടികൂടുന്നതിന് മുമ്പാണ് കപ്പൽ മുക്കിയത്. 

നാവികസേന റെയ്ഡ് ആരംഭിച്ചപ്പോൾ ഇന്ത്യയുടെ സവിശേഷ സാമ്പത്തിക മേഖലക്ക് പുറത്ത് കപ്പൽ കൊണ്ടുപോകാനാണ് ലഹരിക്കടത്ത് സംഘം ആദ്യം ശ്രമിച്ചത്. ഇത് വിജയിക്കാതെ വന്നപ്പോൾ ശ്രീലങ്കയുടെ പതാക കപ്പലിൽ വ്യാജമായി സ്ഥാപിച്ചു. എന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് കപ്പൽ മുക്കിയത്. 

കപ്പൽ മുക്കി സംഘം തെളിവ് നശിപ്പിച്ചില്ലായിരുന്നുവെങ്കിൽ രാജ്യാന്തര കപ്പലോട്ട നിയമപ്രകാരം പാക്കിസ്ഥാൻ പ്രതികൂട്ടിലാകുമായിരുന്നു. മുക്കി കപ്പൽ ഇന്ത്യൻ സമുദ്രമേഖലക്കുള്ളിൽ കണ്ടെത്തി വീണ്ടെടുക്കാൻ സാധിച്ചാൽ കേസിൽ അത് നേട്ടമാകും. 

നാവികസേന പാക്കിസ്ഥാൻ സ്വദേശിയെ റെയ്ഡിനിടെ പിടികൂടിയിരുന്നു. ബലൂചിസ്ഥാൻ സ്വദേശി സുബൈറാണ് പിടിയിലായത്. ഇയാൾ പിടിക്കപ്പെട്ടത് മേഖലക്ക് പുറത്താണെങ്കിൽ കേസ് രാജ്യാന്തര കോടതിക്ക് കൈമാറേണ്ടി വരും.
 

Share this story