ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം അട്ടിമറിക്കാൻ ശ്രമം; അനുരാഗ് ഠാക്കൂറിനെതിരെ ഗുസ്തി താരങ്ങൾ

wrestler

കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ ആരോപണവുമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണിനെതിരായ പരാതിയിൽ മേലുള്ള അന്വേഷണം അട്ടിമറിക്കാൻ അനുരാഗ് ഠാക്കൂർ ശ്രമിക്കുന്നു എന്നാണ് ആരോപണം. പരാതിയെ കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു

ബ്രിജ് ഭൂഷണിനെതിരായ കേസിൽ ഡൽഹി പോലീസ് ഇതുവരെ പരാതിക്കാരുടെ മൊഴി പോലും എടുത്തിട്ടില്ല. ബ്രിജ് ഭൂഷൺ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്നാണ് താരങ്ങൾ പറയന്നത്. ലൈംഗിക പീഡനപരാതി ആദ്യമെന്ന ഭൂഷന്റെ വാദവും താരങ്ങൾ തള്ളി. 2021ൽ ലക്‌നൗ ക്യാമ്പിലെ അതിക്രമ പരാതിയും പോലീസ് അവഗണിക്കുകയായിരുന്നുവെന്ന് താരങ്ങൾ പറയുന്നു

ബ്രിജ് ഭൂഷണിനെതിരായ രാപ്പകൽ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്തിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് താരങ്ങൾ
 

Share this story