താനെയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് തീപിടിച്ചു; യാത്രക്കാരി മരിച്ചു

fire

മഹാരാഷ്ട്രയിലെ താനെയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷക്ക് തീപിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. ഓട്ടോ റോഡ് ഡിവൈഡറിലിടിച്ചതിന് പിന്നാലെയാണ് തീപിടിച്ചത്. ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. 

താനെയിൽ നിന്ന് ഭയന്ദറിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതും തീപിടിച്ചതും. യാത്രക്കാരി വാഹനത്തിനുള്ളിൽ കുടുങ്ങിയതിനാൽ ഇവരെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഘോഡ്ബന്ദർ റോഡിലെ ഖൈമുഖിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനം പൂർണമായും കത്തിനശിച്ചു.
 

Share this story