അയോധ്യ പ്രതിഷ്ഠാ ദിനം: മധ്യപ്രദേശിലും പൊതു അവധി പ്രഖ്യാപിച്ചു, മോദിയുടെ ക്ഷേത്രപര്യടനം ഇന്ന്

അയോധ്യ രാമക്ഷേത്രം പ്രതിഷ്ഠാ ദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. മധ്യപ്രദേശിലും സർക്കാർ സ്ഥാപനങ്ങൾക്കടക്കം ഉച്ച വരെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും ഉച്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും തിങ്കളാഴ്ച പ്രവർത്തിക്കില്ലെന്ന് ആർബിഐ അറിയിച്ചു. 

അതേസമയം തമിഴ്‌നാട്ടിൽ പ്രധാനമന്ത്രിയുടെ ക്ഷേത്രപര്യടനം ഇന്ന് തുടങ്ങും. രാവിലെ 11 മണിക്ക് തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രത്തിൽ മോദി എത്തും. കമ്പ രാമായണ പരായണത്തിൽ പങ്കെടുക്കും. രണ്ട് മണിക്ക് രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. നാളെ ധനുഷ്‌കോടിയിലെ കോതണ്ടരാമ ക്ഷേത്രവും മോദി സന്ദർശിക്കും.
 

Share this story