അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ: ക്ഷണം നിരസിച്ച് ബൃന്ദ കാരാട്ട്, മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു

brinda

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മതവിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാൽ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്നും ബൃന്ദ പറഞ്ഞു. നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു

പ്രതിഷ്ഠാ ചടങ്ങിലേക്ക് കൂടുതൽ പ്രതിപക്ഷ നേതാക്കളെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിക്കുകയാണ്. നേരത്തെ സോണിയ ഗാന്ധി, മല്ലികാർജുന ഖാർഗെ, ആധിർ രഞ്ജൻ ചൗധരി തുടങ്ങിയ കോൺഗ്രസ് നേതാക്കളെ ചടങ്ങിലേക്ക് ട്രസ്റ്റ് ക്ഷണിച്ചിരുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും ക്ഷണമുണ്ട്. എല്ലാ പാർട്ടി അധ്യക്ഷൻമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
 

Share this story