അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നുവെന്ന് യെച്ചൂരി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. ഭരണഘടനയിൽ സർക്കാരുകൾ നിഷ്പക്ഷമായിരിക്കണമെന്നത് ലംഘിക്കപ്പെടുകയാണെന്ന് യെച്ചൂരി പറഞ്ഞു. 

ചടങ്ങ് രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ഇതാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തീരുമാനിക്കാൻ കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികളിൽ കൂട്ടായ തീരുമാനങ്ങൾ ഈ വിഷയത്തിൽ ഇല്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. ക്ഷണം നിരസിച്ച സീതാറാം യെച്ചൂരിക്കെതിരെ നേരത്തെ വിഎച്ച്പി രംഗത്തുവന്നിരുന്നു. ഭഗവാൻ രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ എന്നായിരുന്നു വി എച്ച് പിയുടെ ചോദ്യം.
 

Share this story