അയോധ്യ രാമക്ഷേത്രം ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം: മമത ബാനർജി

അയോധ്യയിലെ രാമക്ഷേത്രം ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അവർ മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയും വിൽക്കുകയും ചെയ്യുന്നു. രാജ്യത്ത് വൻതോതിലുള്ള തൊഴിലില്ലായ്മയുടെ കാലത്ത് പാവപ്പെട്ടവരുടെ രക്തം കൊണ്ട് നിർമാണങ്ങളിൽ മുഴുകുന്നു. നിങ്ങൾ ബിജെപിയെ പിന്തുണച്ചാൽ അല്ലാഹു നിങ്ങളോടു പൊറുക്കില്ലെന്നും മതസൗഹാർദ റാലിയിൽ മമത പറഞ്ഞു

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ മമത റാലി നടത്തിയിരുന്നു. കാളിഘട്ട്  ക്ഷേത്രത്തിലെ പ്രാർഥനക്ക് ശേഷം ദക്ഷിണ കൊൽക്കത്തയിലെ ഹസ്ര ക്രോസിംഗിൽ നിന്നാണ് റാലി ആരംഭിച്ചത്. ഒരു ഗുരുദ്വാരയും മുസ്ലിം പള്ളിയും ക്രിസ്ത്യൻ ദേവാലയവും മമത സന്ദർശിച്ചു.
 

Share this story