അയോധ്യവിധി: സ്ഥലം ഏറ്റെടുത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം കൂടി നിർമിക്കണെന്നും അഭിപ്രായമുണ്ട്: സുന്നി വഖഫ് ബോർഡ് ചെയർമാൻ

അയോധ്യവിധി: സ്ഥലം ഏറ്റെടുത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം കൂടി നിർമിക്കണെന്നും അഭിപ്രായമുണ്ട്: സുന്നി വഖഫ് ബോർഡ് ചെയർമാൻ

അയോധ്യക്കേസിലെ വിധി പ്രകാരം മസ്ജിദ് നിർമാണത്തിനായി അനുവദിച്ചിരിക്കുന്ന അഞ്ചേക്കർ സ്ഥലം ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ നവംബർ 26ന് ചേരുന്ന യോഗത്തിൽ സുന്നി വഖഫ് ബോർഡ് തീരുമാനമെടുക്കും. ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാനെ ഉദ്ധരിച്ച് പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്

നവംബർ 26നാണ് ബോർഡ് യോഗം ചേരുന്നത്. നവംബർ 13ന് നടക്കേണ്ട യോഗം 26ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ സ്ഥലം ഏറ്റെടുക്കാതിരിക്കുന്നത് തെറ്റായ സന്ദേശം നൽകും. ഏറ്റെടുക്കണമെന്ന് തന്നെയാണ് വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു

സ്ഥലം ഏറ്റെടുത്ത് പള്ളിയോട് ചേർന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനം കൂടി നിർമിക്കണമെന്ന അഭിപ്രായം ഉയർന്നുവരുന്നുണ്ട്. സുപ്രീം കോടതി വിധി ഒരിക്കലും ചോദ്യം ചെയ്യില്ലെന്നും ഫറൂഖി വ്യക്തമാക്കി.

 

Share this story