ലോകാവസാനം വരെ ബാബറി മസ്ജിദ് പുനർനിർമിക്കില്ല, അങ്ങനെയൊരു ദിവസം ഉണ്ടാകില്ല: യോഗി ആദിത്യനാഥ്
ലോകാവസാനം വരെ ബാബറി മസ്ജിദ് പുനർനിർമിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറിച്ച് സങ്കൽപ്പിക്കുന്നവരുടെ സ്വപ്‌നങ്ങൾ ഒരിക്കലും സാക്ഷാത്കരിക്കപ്പെടില്ലെന്നും അയോധ്യയിൽ സംസാരിക്കവെ യോഗി ആദിത്യനാഥ് പറഞ്ഞു
രാം ലല്ലക്ക് വേണ്ടി ഞങ്ങൾ വരുമെന്നും ക്ഷേത്രം പണിയുമെന്നും പറഞ്ഞു. പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരാണ് ഞങ്ങളുടേത്. കാവിപതാക എന്നും രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളും. പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെ രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയത് സനാതന ധർമത്തിന്റെ ്പരതീകമാണ്
പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രം ഭഗവാൻ രാമനെ ഓർക്കുകയും അല്ലാത്തപ്പോൾ മറക്കുകയും ചെയ്യുന്നവർ അവസരവാദികളാണ്. ബാബറി മസ്ജിദ് പുനർനിർമിക്കപ്പെടുമെന്ന് സ്വപ്‌നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ല. അങ്ങനെയൊരു ദിവസം വരില്ല. ആരെങ്കിലും നിയമം ലംഘിച്ചാൽ അവർക്ക് നരകത്തിന്റെ പാത ലഭിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു
