പനീർശെൽവത്തിന് തിരിച്ചടി; എടപ്പാടിയെ ജനറൽ സെക്രട്ടറിയാക്കിയത് സുപ്രീം കോടതി ശരിവെച്ചു

edapadi

എഐഐഡിഎംകെയിലെ അധികാര തർക്കത്തിൽ ഒ പനീർശെൽവത്തിന് തിരിച്ചടി. ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവെച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പനീർശെൽവം പക്ഷം നൽകിയ ഹർജി സുപ്രീം കോടതി തള്ളി

പാർട്ടിയുടെ നിയമാവലിയിൽ ജനറൽ കൗൺസിലിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായത്. പനീർശെൽവം വഹിച്ചിരുന്ന പാർട്ടി കോർഡിനേറ്റർ സ്ഥലം ഭരണഘടനാ ഭേദഗതിയിലൂടെ ഇല്ലാതാക്കി. ഇതിന് പുറമെ ജോയന്റ് കോ-ഓർഡിനേറ്റർ പദവിയും ഇരട്ട നേതൃസ്ഥാനവും അവസാനിപ്പിക്കാനുള്ള തീരുമാനവും ജനറൽ കൗൺസിൽ കൈക്കൊണ്ടിരുന്നു. സുപ്രീം കോടതി വിധിയിലൂടെ ഈ തീരുമാനങ്ങൾ സാധുവായി.
 

Share this story