ബിജെപിക്ക് തിരിച്ചടി: കർണാടകയിൽ കോൺഗ്രസിന് പരസ്യ പിന്തുണയുമായി വീരശൈവ ലിംഗായത്ത് ഫോറം

dk

കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. കോൺഗ്രസിന് പരസ്യ പിന്തുണ അറിയിച്ച് വീരശൈവ ലിംഗായത്ത് ഫോറം രംഗത്തുവന്നു. പരമ്പരാഗതമായി ബിജെപിയെ പിന്തുണക്കുന്ന വിഭാഗമാണ് ലിംഗായത്തുകൾ. ഇതിൽ ഒരു വിഭാഗമാണ് വീരശൈല ലിംഗായത്ത് ഫോറം

ബിജെപി നേതാക്കളായ ജഗദിഷ് ഷെട്ടർ, ലക്ഷ്മൺ സാവഡി എന്നിവർ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസിൽ ചേർന്നിരുന്നു. ഇരുവരും ലിംഗായത്ത് നേതാക്കൾ കൂടിയാണ്. ഇതിന് പിന്നാലെയാണ് കോൺഗ്രസിന് വീരശൈവ ലിംഗായത്ത് ഫോറം പരസ്യ പിന്തുണയുമായി രംഗത്തുവന്നത്. 

മധ്യ കർണാടക, ഉത്തര കർണാടക മേഖലയിൽ നിർണായക സ്വാധീനം ലിംഗായത്തുകൾക്കുണ്ട്. നാൽപതോളം സീറ്റുകളുടെ ഫലം നിർണയിക്കുന്നതിൽ ഈ സമുദായത്തിന് പങ്കുണ്ട്.
 

Share this story