കിട്ടാക്കടം റെക്കോർഡ് താഴ്ചയിൽ; ബാങ്കിംഗ് പരിഷ്കാരങ്ങൾക്ക് ഇന്ത്യ സജ്ജമെന്ന് നിർമ്മല സീതാരാമൻ

നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കിംഗ് മേഖലയിലെ കിട്ടാക്കടം (Non-Performing Assets - NPA) എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഇതോടെ, വൻതോതിലുള്ള അടുത്തഘട്ട ബാങ്കിംഗ് പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഇന്ത്യൻ ബാങ്കുകൾ കൂടുതൽ കരുത്താർജ്ജിച്ചതായി മന്ത്രി പറഞ്ഞു.

​ബാങ്കുകളുടെ ബാലൻസ് ഷീറ്റുകൾ വൻതോതിൽ മെച്ചപ്പെട്ടത് മേഖലയുടെ വിശ്വാസ്യത വർദ്ധിപ്പിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിൽ (Crisis Management) നിന്നും മാറി, മികച്ച സാമ്പത്തിക അടിത്തറയിൽ നിന്നുകൊണ്ട് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഇപ്പോൾ ബാങ്കുകൾക്ക് സാധിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

​വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ബാങ്കിംഗ് മേഖലയുടെ പങ്കിനെക്കുറിച്ചുള്ള ഭാവി നടപടികൾക്കായി സർക്കാർ പ്രത്യേക ഉന്നതാധികാര സമിതി രൂപീകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Tags

Share this story