ബജ്‌റംഗ് ദളിന്റെ പ്രതിഷേധ മാർച്ച്: സോണിയ ഗാന്ധിയുടെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു
Tue, 2 May 2023

കർണാടകയിലെ പ്രകടന പത്രികയിൽ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ വൻ പ്രതിഷേധവുമായി ബജ്‌റംഗ് ദൾ. സോണിയ ഗാന്ധിയുടെ വസതിയിലേക്ക് ബജ്‌റംഗ് ദൾ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു. ഇതോടെ സോണിയയുടെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു.
അധികാരത്തിൽ വന്നാൽ പോപുലർ ഫ്രണ്ട് പോലെ മതവിദ്വേഷം വളർത്തുന്ന സംഘടനയായ ബജ്‌റംഗ് ദളിനെയും നിരോധിക്കുമെന്നായിരുന്നു പ്രകടന പത്രികയിലെ വാഗ്ദാനം. എന്നാൽ ബിജെപിയും ആർ എസ് എസും ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കുമെന്ന് പറയുന്നത് ദൗർഭാഗ്യകരമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോട് പ്രതികരിച്ചത്.