പ്രവർത്തി ദിനം ആഴ്ചയിൽ 5 ആക്കണം: 27ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; നാല് ദിവസം ബാങ്ക് അവധിയാകും
ബാങ്കുകളുടെ പ്രവർത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശ 2 വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ ജനുവരി 27ന് രാജ്യമാകെ ബാങ്ക് ജീവനക്കാർ പണിമുടക്കും. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. 27ന് പണിമുടക്ക് നടന്നാൽ റിപബ്ലിക് ദിന അവധിയും ശനിയും ഞായറും ചേർത്ത് അടുപ്പിച്ച് നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും
ബെഫി, എഐബിഇഇ, എഐബിഒസി അടക്കം രാജ്യത്തെ 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. 2023ൽ തന്നെ പ്രവർത്തി ദിനം 5 ആക്കാനായി ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മ തീരുമാനമെടുത്തിരുന്നു. എന്നാൽ ശുപാർശയിൽ കേന്ദ്രസർക്കാർ നടപടിയെടുത്തില്ല
പ്രവർത്തി ദിനം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കഴിഞ്ഞ മാർച്ചിൽ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് യുഎഫ്ബിയു അവസാന നിമിഷം മാറ്റിവെച്ചത്. ജീവനക്കാരുടെ ആവശ്യങ്ങളോട് അനുഭാവപൂർവം പ്രതികരിക്കാമെന്ന ഉറപ്പിൻമേലായിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രം അനങ്ങാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും പണിമുടക്ക് പ്രഖ്യാപനം
