ബിബിസി ഓഫീസ് റെയ്ഡ്: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ്

jairam

ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ജയ്‌റാം രമേശ് ആരോപിച്ചു. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിലാണ് പരിശോധന നടത്തുന്നതെന്നും ജയ്‌റാം രമേശ് ആരോപിച്ചു

വിനാശകാലേ വിപരീത ബുദ്ധിയെന്നും കോൺഗ്രസ് വിമർശിച്ചു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററിയുടെ വിവാദം ശക്തമായി നിൽക്കെയാണ് ബിബിസിയുടെ മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ 11.30നാണ് ആദായ നികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിലെത്തിയത്. ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായും സൂചനയുണ്ട്.
 

Share this story