ഇൻസ്റ്റയിൽ സജീവമാകൂ, റീലുകൾ ചെയ്യൂ, ഫോളോവേഴ്‌സിനെ വർധിപ്പിക്കൂ; കേന്ദ്ര മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ നിർദേശം

മോദി ലൈവ്

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ സാന്നിധ്യം ശക്തമാക്കാനും യുവാക്കളുമായി കൂടുതൽ അടുക്കാൻ സജീവമായി ഇടപെടാനും കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി സഹപ്രവർത്തകർക്ക് ഈ നിർദേശം നൽകിയത്.

​കണക്കുകൾ പങ്കുവെക്കുന്നതിനും സർക്കാരിന്റെ പദ്ധതികൾ അറിയിക്കുന്നതിനും അപ്പുറം ആ ആകർഷകമായ കണ്ടന്റുകളിലൂടെ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാന നിർദേശങ്ങൾ:

യുവജനങ്ങളിലേക്ക് എത്തുക: കോടിക്കണക്കിന് യുവാക്കൾ ദിവസേന ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. അതിനാൽ പുതുതലമുറയോട് സംവദിക്കാൻ ഇൻസ്റ്റഗ്രാം മികച്ച മാർഗമാണ്.

സർക്കാർ പ്രവർത്തനങ്ങൾ കേവലം വിവരങ്ങളായി നൽകുന്നതിന് പകരം, ജനങ്ങളെ ചേർത്തുനിർത്തുന്ന രീതിയിൽ ഡിജിറ്റൽ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം. — നരേന്ദ്ര മോദി

റീലുകളും കണ്ടന്റുകളും: സർക്കാരിന്റെ നേട്ടങ്ങളും നയങ്ങളും ലളിതമായി വ്യക്തമാക്കുന്ന തരത്തിൽ ആകർഷകമായ റീലുകളും വിഡിയോകളും തയാറാക്കി പോസ്റ്റ് ചെയ്യണം.

ഫോളോവേഴ്‌സിനെ വർധിപ്പിക്കുക: മന്ത്രിമാർ തങ്ങളുടെ അക്കൗണ്ടുകളിലെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം ഉയർത്താനും തുടർച്ചയായി ജനങ്ങളുമായി സംവദിക്കാനും ശ്രദ്ധിക്കണം.

Tags

Share this story