വിമാനത്തിൽ മദ്യപിച്ച് എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; യാത്രക്കാരൻ അറസ്റ്റിൽ
Mon, 15 May 2023

വിമാനത്തിൽ മദ്യപിച്ച് എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. ദുബൈ-അമൃത്സർ ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ജലന്ധർ സ്വദേശിയായ രജിന്ദർ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. ദുബൈയിൽ നിന്ന് വിമാനത്തിൽ കയറി ഉടനെ രജിന്ദർ മദ്യപിക്കാൻ തുടങ്ങിയന്നെ് വിമാനത്തിലെ ജീവനക്കാരുടെ പരാതിയിൽ പറയുന്നു
എയർ ഹോസ്റ്റസിനോട് ഇയാൾ മോശമായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. തുടർന്ന് ജീവനക്കാർ വിവരം അമൃത്സർ കൺട്രോൾ റൂമിൽ അറിയിക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.