ബംഗാളിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; അഞ്ച് തൊഴിലാളികൾ മരിച്ചു

ബംഗാളിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; അഞ്ച് തൊഴിലാളികൾ മരിച്ചു
പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 5 തൊഴിലാളികൾ മരിച്ചു. ബിർഭും ജില്ലയിലെ ബദുലിയ ബ്ലോക്കിലെ കൽക്കരി ഖനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ അടുത്ത ആശുപത്രിയിൽ ചികിത്സയ്ക്കായി മാറ്റി. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സ്ഫോടനം നടന്നത്. ലോക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗാറാംചക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ് കോളിയറിയിലാണ് (ജിഎംപിഎൽ) സ്ഫോടനമുണ്ടായത്. ഖനിയിലെ സ്ഫോടനങ്ങൾക്കായി ഡിറ്റണേറ്ററുകൾ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം  

Share this story