ബംഗാൾ എസ്.ഐ.ആർ. ട്രൈബ്യൂണലിൽ നിന്ന് നാലാമത്തെ ജഡ്ജി ബിശ്വജിത് ബസു രാജിവച്ചു

Votter

കോൽക്കത്ത: പശ്ചിമബംഗാൾ എസ്ഐആർ ട്രൈബ്യൂണലിൽ നിന്ന് ഒരു ജഡ്ജി കൂടി രാജിവച്ചു. കോൽ‌ക്കത്ത ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജി ബിശ്വജിത് ബസുവാണ് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.

എസ്ഐആർ പ്രക്രിയ പരിശോധിക്കാൻ രൂപീകരിച്ച പാനലുകളുടെ തലവന്മാരായി നിയമിക്കപ്പെട്ട 19 റിട്ടയേർ‌ഡ് ജഡ്ജിമാരിൽ നിന്ന് രാജിവയ്ക്കുന്ന നാലാമത്തെ ആളാണ് ബിശ്വജിത്ത്.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് പശ്ചിമ ബംഗാളില്‌ 19 അപ്പലേറ്റ് ട്രൈബ്യൂണൽ രൂപീകരിച്ചത്. എസ്ഐആറിൽ നിന്ന് പേരുവെട്ടിയ വോട്ടർമാർ നൽകുന്ന അപ്പീലുകൾ ഈ ട്രൈബ്യൂണലാണ് പരിഗണിക്കുന്നത്.

Tags

Share this story