ബെംഗളൂരു സ്ഫോടനക്കേസ്: മദനി ഉൾപ്പെട്ട കേസിൽ നാല് മാസത്തിനകം വിധി പറയണം; സുപ്രീം കോടതി

മദിനി

ന്യൂഡൽഹി: ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ അബ്ദുൾ നാസർ മദനി ഉൾപ്പെട്ട വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക ഹൈക്കോടതിക്ക് ഈ നിർദ്ദേശം നൽകിയത്.

​കേസിൽ മദനിയുടെ ജാമ്യം നീട്ടിക്കൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഈ വിഷയത്തിൽ ഇടപെട്ടത്. നേരത്തെ ലഭിച്ച ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനാൽ മദനിക്ക് ഇന്ന് മുതൽ കർണാടകയിൽ തുടരാമെന്നും അടുത്ത ഉത്തരവ് വരെ കേരളത്തിലേക്ക് തിരികെ പോകാൻ അനുമതിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

​കേസിന്റെ വിചാരണ അനന്തമായി നീളുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. 2008-ലെ ബെംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് മദനിയുടെ ജാമ്യ വ്യവസ്ഥകൾ നീട്ടണമെന്ന് ആവശ്യപ്പെട്ട് മദനി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

Tags

Share this story