ബംഗളൂരു സ്‌ഫോടനം: പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്ത്

cafe

ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്ത്. തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ ഇയാൾക്ക് 30 വയസോളം പ്രായം തോന്നിക്കും

സ്‌ഫോടനം നടന്ന ഹോട്ടലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്ന് ബസിറങ്ങി വരുന്ന ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 

തൊപ്പി വെച്ച് മുഖം മറയ്ക്കാൻ ശ്രമിച്ചു കൊണ്ടാണ് ഇയാൾ കടയിലേക്ക് കയറിയത്. ബില്ലിംഗ് കൗണ്ടറിൽ നിന്ന് ഭക്ഷണത്തിന്റെ ബില്ല് വാങ്ങിയ ശേഷം കൂപ്പണുമായി ഭക്ഷണം ലഭിക്കുന്ന കൗണ്ടറിലേക്ക് പോകുന്ന ഇയാൾ ഭക്ഷണം കഴിക്കാതെ മേശപ്പുറത്ത് വെച്ച് കൈ കഴുകുന്ന ഭാഗത്ത് ബാഗ് ഉപേക്ഷിച്ച ശേഷം തിരികെ പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടലിൽ സ്‌ഫോടനം നടന്നത്.
 

Share this story