ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം: മുഖ്യ പ്രതി ബെല്ലാരിയിൽ പിടിയിൽ

cafe

ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി എൻഐഎ പിടിയിൽ. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്

ഇയാളെ എൻഐഎ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് എൻഐഎ കടക്കും. മാർച്ച് ഒന്നിനാണ് രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്

ഐഇഡി ഉപയോഗിച്ച് നടന്ന സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരുക്കേറ്റിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎക്ക് വിടുകയായിരുന്നു. പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ട അന്വേഷണസംഘം ഇയാളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
 

Share this story