ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം: അന്വേഷണം എൻഐഎക്ക് കൈമാറി

cafe

ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസ് എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര വകുപ്പാണ് കേസ് അന്വേഷണം എൻഐഎയെ ഏൽപ്പിച്ചത്. ഈസ്റ്റ് ബംഗളൂരുവിൽ വെള്ളിയാഴ്ച നടന്ന സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു

അന്വേഷണത്തിൽ തീവ്രത കുറഞ്ഞ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള സ്‌ഫോടനമെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സ്‌ഫോടന സ്ഥലത്ത് നിന്ന് ടൈമറും ഐഇഡിയുടെ ഭാഗങ്ങളും കണ്ടെടുത്തിരുന്നു

കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെയാണ് അന്വേഷണം എൻഐഎക്ക് കൈമാറിയത്. സ്‌ഫോടനത്തിന് മുമ്പ് കടയിൽ ബാഗ് വെച്ച് കടന്നുകളഞ്ഞ പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
 

Share this story