പണി തുടങ്ങി ഭജൻലാൽ ശർമ; 72 ഐഎഎസ് ഉദ്യോഗസ്ഥർക്കും 121 ആർഎഎസ് ഉദ്യോഗസ്ഥർക്കും കൂട്ട സ്ഥലംമാറ്റം

bhajan

രാജസ്ഥാനിൽ 193 ഐഎഎസ്, ആർഎഎസ് ഓഫീസർമാർക്ക് കൂട്ടസ്ഥലമാറ്റം. ഭജൻലാൽ ശർമ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് നടപടി. ഇന്നലെ രാത്രിയാണ് പേഴ്‌സണൽ മന്ത്രാലയം സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജില്ലാ കലക്ടർമാർ അടക്കം 72 ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും ഇതിൽ ഉൾപ്പെടുന്നു

കൂടാതെ രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ 121 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ഇതിൽ അഡീഷണൽ കലക്ടർമാർ, സബ് ഡിവിഷണൽ ഓഫീസർമാർ എന്നിവരും ഉൾപ്പെടുന്നു. ഇന്നലെ മന്ത്രിസഭയിലെ വകുപ്പ് വിഭജനവും പൂർത്തിയായിരുന്നു. ആഭ്യന്തരം, എക്‌സൈസ് അടക്കം എട്ട് വകുപ്പുകൾ മുഖ്യമന്ത്രി ഭജൻലാൽ ശർമ ഏറ്റെടുത്തു. ധനകാര്യവും പൊതുമരാമത്തും അടക്കം അഞ്ച് വകുപ്പുകളാണ് ഉപമുഖ്യമന്ത്രി ദിയ കുമാരിക്ക് ലഭിച്ചത്.
 

Share this story