മഹാസഖ്യത്തിന് മഹാ ഷോക്ക്: എൻഡിഎ അധികാരത്തിലേക്ക്, ഒറ്റ സംഖ്യയിലൊതുങ്ങി കോൺഗ്രസ്
ബിഹാറിൽ എൻഡിഎക്ക് മഹാ വിജയം. വോട്ടെണ്ണൽ പുരോഗമിക്കവെ എൻഡിഎ മുന്നണി വിജയം ഉറപ്പിച്ച് മുന്നേറുകയാണ്. 189 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. മറുവശത്ത് മഹാസഖ്യം തകർന്നടിഞ്ഞു. വെറും 50 സീറ്റുകളിൽ മാത്രമാണ് അവർക്ക് മുന്നിട്ട് നിൽക്കാനാകുന്നത്. മറ്റുള്ളവർ നാല് സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്
എൻഡിഎ സഖ്യത്തിൽ കൂടുതൽ സീറ്റുകൾ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 84 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. നിതീഷ് കുമാറിന്റെ ജെഡിയു 76 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. ചിരാഗ് പാസ്വാന്റെ എൽജെപി 23 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നുണ്ട്.
ഇന്ത്യ സഖ്യം പ്രതീക്ഷ വെച്ച പല മണ്ഡലങ്ങളിലും തകർന്നടിഞ്ഞു. ആർജെഡിക്ക് മാത്രമാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താനായത്. ആർജെഡി 34 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് ആകട്ടെ വെറും ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. സിപിഐ(എംഎൽ) ആറ് സീറ്റിൽ മുന്നിട്ട് നിൽക്കുന്നുണ്ട്
