ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ: 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരം

rafal

ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ സന്ദർശനത്തിന് മുമ്പായാണ് നിർണായക തീരുമാനം. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ അനുമതി നൽകിയിരുന്നു

വ്യോമസേനക്ക് നിലവിൽ 36 റഫാൽ യുദ്ധവിമാനങ്ങളുണ്ട്. നാവികസേനക്ക് 26 വിമാനങ്ങൾക്കുള്ള കരാറും നൽകിയിട്ടുണ്ട്. ഇതിന് പുറമെയാണ് വ്യോമസേനക്കായി 114 വിമാനങ്ങൾ കൂടി വാങ്ങുന്നത്. ഇരുപത് വിമാനങ്ങൾ ഫ്രാൻസ് നിർമിച്ച് ഇന്ത്യക്ക് കൈമാറും. ബാക്കിയുള്ള വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കും

2021ൽ ഒപ്പിട്ട 83 വിമാനങ്ങളുടെ കരാർ പ്രകാരം 2024 ഫെബ്രുവരിയിൽ തന്നെ വിമാനങ്ങൾ നൽകി തുടങ്ങേണ്ടതായിരുന്നു. എന്നാൽ എൻജിൻ വിതരണം, സോഫ്റ്റ് വെയർ ഇന്റഗ്രേഷൻ, ടെസ്റ്റിംഗ് എന്നിവയിലെ പ്രശ്‌നങ്ങൾ കാരണം സമയപരിധി ആവർത്തിച്ച് മാറ്റിവെക്കുകയായിരുന്നു
 

Tags

Share this story