ബീഹാർ എൻഡിഎയിലെ സീറ്റ് തർക്കം: കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു

paras

ബീഹാറിൽ എൻഡിഎ മുന്നണിയിലെ സീറ്റ് തർക്കത്തെ തുടർന്ന് കേന്ദ്രമന്ത്രി പശുപതി പരസ് രാജിവെച്ചു. തന്റെ രാഷ്ട്രീയ ലോക്ജനശക്തി പാർട്ടിക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രാജി. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയാണ് പരസ്

ലോക്ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാന്റെ ബന്ധുവാണ്. കഴിഞ്ഞ ദിവസമാണ് ബിഹാറിൽ എൻഡിഎ സീറ്റ് പ്രഖ്യാപനം നടത്തിയത്. ബിജെപി പതിനേഴ് സീറ്റിൽ മത്സരിക്കുമ്പോൾ ജെഡിയു 16 സീറ്റുകളിലാണ് മത്സരിക്കുന്നത്

എൽജെപിക്ക് അഞ്ച് സീറ്റ് നൽകി. ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കും. തന്റെ പാർട്ടിക്ക് സീറ്റ് നൽകാതെ ചിരാഗ് പാസ്വാന്റെ എൽജെപിക്ക് കൂടുതൽ സീറ്റ് നൽകിയതാണ് പശുപതിയെ പ്രകോപിപ്പിച്ചത്. ആർഎൽജെപി ഇന്ത്യ മുന്നണിയിൽ ചേരുമെന്നാണ് സൂചന.
 

Share this story